കപ്പല്‍ സമയക്രമം താളംതെറ്റുന്നു; ലക്ഷദ്വീപിലേക്കുള്ള യാത്രാക്ളേശം രൂക്ഷമായി
text_fieldsബേപ്പൂര്‍: ക്രിസ്മസ് അവധിയും നബിദിന അവധിയും വന്നതോടെ സ്വദേശത്തേക്ക് മടങ്ങാനത്തെിയ നിരവധി ലക്ഷദ്വീപ് യാത്രക്കാര്‍ക്ക് ഇനിയും നിരാശ മാത്രം. ബേപ്പൂരിലെ ലക്ഷദ്വീപ് ഓഫിസിനു മുന്നിലാണ് ടിക്കറ്റിനായി നിരവധി പേര്‍ ഒരാഴ്ചയായി കാത്തുനില്‍ക്കുന്നത്. കുറച്ചുപേര്‍ക്ക് ടിക്കറ്റ് ലഭിച്ചെങ്കിലും ഇനിയും നിരവധിപേര്‍ നാട്ടില്‍ പോകാന്‍ കാത്തിരിക്കുകയാണ്. ലക്ഷദ്വീപിലേക്ക് പോകുന്നതിന് ദ്വീപ് നിവാസികള്‍ക്ക് പൊതുവെ അവരുടെ മൊബൈല്‍ ഫോണിലേക്ക് വെസലുകളുടെയും കപ്പലുകളുടെയും സമയക്രമം സംബന്ധിച്ച സന്ദേശം എത്തുക പതിവാണ്. എന്നാല്‍, ഇക്കുറി ആ പതിവ് നിലച്ചു.
ഇതോടെ എന്ന് ടിക്കറ്റ് ലഭിക്കുമെന്നറിയാതെ ദിനംപ്രതി ദ്വീപ് നിവാസികള്‍ ബേപ്പൂര്‍ ലക്ഷദ്വീപ് ഓഫിസില്‍ ടിക്കറ്റിനായി എത്തേണ്ടിവന്നു. ഇതിനിടെ, ശനിയാഴ്ച 450 യാത്രക്കാരുമായി പറളി, വലിയപാനി വെസലുകളും മിനിക്കോയ് കപ്പലും പുറപ്പെടുന്നുണ്ട്. ഇതില്‍ മിനിക്കോയ് ഉച്ചക്കുശേഷവും മറ്റുള്ളവ രാവിലെ ഒമ്പതിനും ദ്വീപിലേക്ക് തിരിക്കും. ഇതില്‍ വലിയപാനി 21ന് ബേപ്പൂരില്‍ തിരിച്ചത്തെും. മറ്റുള്ളവ 23നും.
ലക്ഷദ്വീപില്‍നിന്ന് 7000ത്തില്‍പരം വിദ്യാര്‍ഥികള്‍ കരയിലേക്ക് പഠിക്കാനത്തെുന്നുണ്ട്. ഇതില്‍ മൂവായിരത്തില്‍പരം പേര്‍ കോഴിക്കോട്-മലബാര്‍ മേഖലയിലാണ്. ഇവരെ കൂടാതെ ദ്വീപില്‍നിന്ന് നിരവധി പേര്‍ ചികിത്സക്കും കച്ചവടത്തിനും മറ്റുമായി ബേപ്പൂരില്‍ എത്താറുമുണ്ട്. ഇതിനുപുറമെ ലക്ഷദ്വീപ് കാണുന്നതിന് സഞ്ചാരികളും എത്തുന്നു. ഇതോടെ യാത്രാക്ളേശം അതീവ ഗുരുതരമായി. ടിക്കറ്റ് കിട്ടാത്ത വിദ്യാര്‍ഥികളും രോഗികളും വളരെ പ്രയാസപ്പെട്ട് ബേപ്പൂരിലും മറ്റു ഭാഗങ്ങളിലുമായി ലോഡ്ജിലും പീടികമുറിയിലും തങ്ങുകയാണ്. പല രോഗികളും ലോഡ്ജ് വാടക കൊടുക്കാന്‍പോലും പ്രയാസമനുഭവിക്കുകയാണ്.
യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടത്തെുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
