Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യനൂര്‍ ഗോപി...

ഇന്ത്യനൂര്‍ ഗോപി അന്തരിച്ചു

text_fields
bookmark_border
ഇന്ത്യനൂര്‍ ഗോപി അന്തരിച്ചു
cancel

ചെര്‍പ്പുളശ്ശേരി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന ഇന്ത്യനൂര്‍ ഗോപി (പി. ഗോവിന്ദമേനോന്‍ -86) നിര്യാതനായി. വെള്ളിയാഴ്ച ഉച്ചക്ക് 1.30നാണ് മരണം.
കോട്ടക്കലിന് സമീപം ഇന്ത്യനൂരില്‍ എം.പി. നാരായണമേനോന്‍െറയും കൊറ്റക്കാട്ടെ കല്യാണി അമ്മയുടെയും മകനായാണ് ജനനം.  1947-48ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ‘52 മുതല്‍ 55 വരെ’ ഏറനാട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആക്ടിങ് സെക്രട്ടറിയായി. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്‍ നേതാവായിരുന്നു.
 ഭാര്യ: സത്യവതി (റിട്ട. അധ്യാപിക ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മക്കള്‍: നിരഞ്ജന്‍ (മര്‍ച്ചന്‍റ് നേവി), ഡോ. ധന്യ (സയന്‍റിസ്റ്റ്, ഭാഭാ ആറ്റമിക് റിസര്‍ച് സെന്‍റര്‍, മുംബൈ). മരുമക്കള്‍: ഡോ. സുരേഷ് ബാബു (സയന്‍റിസ്റ്റ്, ഭാഭാ ആറ്റമിക് റിസര്‍ച് സെന്‍റര്‍, മുംബൈ), ബിന്ദു (അധ്യാപിക, വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചിറ്റൂര്‍). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indianoor gopi
Next Story