Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത് ഗാർഹിക...

സംസ്​ഥാനത്ത് ഗാർഹിക അതിക്രമങ്ങൾ വർധിക്കുന്നു

text_fields
bookmark_border
സംസ്​ഥാനത്ത് ഗാർഹിക അതിക്രമങ്ങൾ വർധിക്കുന്നു
cancel

തൃശൂർ: സംസ്ഥാനത്ത് ഗാർഹിക അതിക്രമങ്ങളുടെ എണ്ണത്തിൽ വർധന. സാമൂഹിക ക്ഷേമ ബോർഡിെൻറ സ്ഥിതി വിവര കണക്കനുസരിച്ച് തിരുവനന്തപുരത്താണ് ഇത്തരത്തിലുള്ള കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുറവ് കാസർകോഡാണ്. വിവാഹ മോചന കേസുകളിലും മുന്നിൽ തിരുവനന്തപുരമാണ്. ഗാർഹിക പീഡനക്കേസുകൾ  60 ദിവസത്തിനകം തീർപ്പാക്കണമെന്ന വ്യവസ്ഥ നടപ്പാവുന്നില്ല. അന്വേഷണം, തെളിവെടുപ്പ്, ഇതിനെല്ലാം ജീവനക്കാരുടെ കുറവ് എന്നിവയാണ് കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് തടസമായി അധികൃതർ പറയുന്നത്.

സാമൂഹിക ക്ഷേമ ബോർഡിെൻറ കണക്കനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തിനകം ഗാർഹിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ സാരമായ വർധനയാണ്. 2010ൽ 2,143 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം ഇതുവരെ 5,485 കേസുകൾ റിപ്പോർട്ട് ചെയ്തു. 2014ൽ കഴിഞ്ഞവർഷം ഇത് 3,329 ആയിരുന്നു. നിയമത്തെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാൻമാരായതാണ് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടാൻ കാരണമെന്ന് സാമൂഹിക സുരക്ഷാ വകുപ്പ് വൃത്തങ്ങൾ പറയുന്നു. എന്നാൽ ഈ പരാതികളിൽ പലതും വ്യാജമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൗൺസലിങിലൂടെ കേസുകൾ തീർപ്പാക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് ഒരു പരിധി വരെ ഫലം കാണുകയും ചെയ്യുന്നു. എന്നാൽ ഗാർഹിക അതിക്രമങ്ങൾ തടയാനുള്ള നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.

റിപ്പോർട്ട് ചെയ്യുന്ന ഗാർഹിക അതിക്രമ കേസുകളിൽ വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ വലിയ കാലതാമസം ഉണ്ടാകുന്നുണ്ട്. 2009 മുതലുള്ള കണക്ക് പരിശോധിച്ചാൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വൻ വർധയാണ്. ഇത് പലപ്പോഴും വിവാഹ മോചനത്തിലേക്ക് വഴിവെക്കുന്നുണ്ട്. സാമൂഹിക ക്ഷേമ ബോർഡിന് പുറമെ പൊലീസിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2014–’15ൽ തിരുവനന്തപുരത്ത് 1,086 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞവർഷം ഇത് 792 ആയിരുന്നു. കാസർകോഡാണ് കുറവ് –125. മലപ്പുറം, പത്തനംതിട്ട ജില്ലകളിലും ഗാർഹിക പീഡന കേസുകളുടെ എണ്ണം കുറവാണ്. കോഴിക്കോട്, കണ്ണൂർ, ഇടുക്കി, കൊല്ലം ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൻ വർധനവുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
Next Story