മൈക്രോഫിനാന്‍സ്: തട്ടിപ്പ് അനുവദിക്കില്ല -മന്ത്രി
text_fieldsതിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം നടപ്പാക്കിയ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ ക്രമക്കേട് നടത്തിയെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
എന്‍.ജി.ഒ ആയി മൈക്രോഫിനാന്‍സ് നടത്തുന്നത് നിരോധിക്കാനാവില്ളെങ്കിലും അതിന്‍െറ മറവിലെ തട്ടിപ്പ് അനുവദിക്കില്ല. എസ്.എന്‍.ഡി.പിയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും വി.എസ്. സുനില്‍കുമാറിന്‍െറ സബ്മിഷന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.
മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ വി.എസ്. അച്യുതാനന്ദന്‍ തനിക്ക് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ചിന്‍െറ വിശദ അന്വേഷണം നടക്കുകയാണ്.
എസ്.പി ജി. ശ്രീധരന്‍െറ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. തിരിമറിയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ 15ഉം ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ രണ്ടും തൃശൂരും വയനാടും ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കാസര്‍കോട് ചന്ദേര, വയനാട്ടിലെ പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ പിന്നാക്ക സമുദായ കോര്‍പറേഷനില്‍നിന്നും മറ്റ് 19 ഇടത്ത് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുമാണ് വായ്പയെടുത്തത്.
മൈക്രോഫിനാന്‍സ് പദ്ധതിയെല്ലാം തട്ടിപ്പല്ല. കുറഞ്ഞ പലിശക്ക് പണമെടുത്ത് വലിയ പലിശക്ക് നല്‍കി തട്ടിപ്പ് നടത്തുന്നതിനോടാണ് എതിര്‍പ്പ്. 2003 മുതല്‍ എസ്.എന്‍.ഡി.പിയുടെ എന്‍.ജി.ഒ മൂന്ന് മുതല്‍ അഞ്ച് വരെ ശതമാനം പലിശക്ക് കോടികള്‍ വായ്പയെടുത്തിട്ടുണ്ട്. രണ്ട് ശതമാനത്തിലധികം പലിശ കൂട്ടി വിതരണം ചെയ്യാന്‍ പാടില്ളെന്നും മന്ത്രി പറഞ്ഞു.
മൂന്ന് ശതമാനം പലിശക്ക് വാങ്ങി 18 മുതല്‍ 22 വരെ ശതമാനം പലിശക്കാണ് എസ്.എന്‍.ഡി.പി പണം നല്‍കിയതെന്ന് വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചു. വ്യക്തമായ അഴിമതിയും ക്രമക്കേടും തിരിമറിയുമാണ് നടന്നത്.
അമിതപലിശ ഈടാക്കി കൊള്ളയാണ് നടന്നത്. ജാതി സംഘടനകള്‍ അവരുടെ വിശ്വാസികളെ സാമ്പത്തിക അടിമകളാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
