കൃഷ്ണപിള്ള സ്മാരകം ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമെന്ന്
text_fields
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ചത് ക്വട്ടേഷന്‍ സംഘമെന്ന് കണ്ടത്തെല്‍. സി.പി.എം നിയോഗിച്ച അന്വേഷണ കമീഷന്‍േറതാണ് കണ്ടത്തെലെന്ന് പറയുന്നുണ്ടെങ്കിലും ഇത്തരത്തിലൊരു കമീഷനെ നിയമിച്ചതായോ അവര്‍ അന്വേഷണം നടത്തിയതായോ സ്ഥിരീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം വിസമ്മതിച്ചു. കേസില്‍ നിലവില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് സംഭവവുമായി ബന്ധമില്ളെന്നാണ് ഇതോടെ വ്യക്തമാകുന്നത്. മൂന്നംഗ ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയതെന്ന വിവരമാണ് പുറത്തുവന്നത്. സമാന ആക്രമണങ്ങള്‍ ഇതിനുമുമ്പും നടത്തിയിട്ടുള്ള ഇവര്‍ക്ക് മുമ്പ് ചില രാഷ്ട്രീയ സംഘടനകളുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ ഇത്തരത്തില്‍ പാര്‍ട്ടി ബന്ധങ്ങളില്ല.
മദ്യപാനത്തിനിടെ അക്രമികളുടെ ഭാഗത്തുനിന്നാണ് വിവരം പുറത്തായത്. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചതോടെ പാര്‍ട്ടി ജില്ലാ നേതൃത്വം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കി മുകളിലേക്ക് നല്‍കുമെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ പേഴ്സനല്‍ സ്റ്റാഫില്‍ അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രനും സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാബുവുമടക്കം അഞ്ചുപേരാണ് കേസില്‍ അറസ്റ്റിലായിരുന്നത്. സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമായി തങ്ങളെ പ്രതികളാക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികളില്‍ ചിലര്‍ ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കോടതി ഡി.ജി.പിയുടെ വിശദീകരണം തേടി. ഇതിന്‍െറ അടിസ്ഥാനത്തില്‍ മൂന്നാമത്തെ സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്. സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ വി.എസ്. പക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ ഒൗദ്യോഗികപക്ഷം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് കൃഷ്ണപിള്ള സ്മാരക ആക്രമണമാണ്. ഇതിന് ചുക്കാന്‍ പിടിച്ച ജില്ലയിലെ ഒൗദ്യോഗിക നേതൃത്വം തന്നെയാണ് ആരോപണവിധേയര്‍ക്ക് സംഭവത്തില്‍ പങ്കില്ളെന്ന നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.