സ്വകാര്യ അന്വേഷണത്തിന്‍െറ ഭാഗമായി നിയമലംഘനം നടത്തുന്നില്ളെന്ന് മുന്‍ എസ്.പി ഹൈകോടതിയില്‍
text_fields
കൊച്ചി: നിയമപരമായി വിലക്കപ്പെട്ടിട്ടുള്ള ഒരു മാര്‍ഗവും സ്വകാര്യ അന്വേഷണത്തിന്‍െറ ഭാഗമായി സ്വീകരിച്ചിട്ടില്ളെന്ന് ഐ.ജിക്കെതിരെ ഹരജി നല്‍കിയ മുന്‍ എസ്.പിയുടെ വിശദീകരണം. സര്‍ക്കാറിന് കീഴിലെ നിയമപരമായ അന്വേഷണ ഏജന്‍സികളുടെ അധികാരങ്ങളില്‍ അനാവശ്യമായി ഇടപെടുകയോ നിയമലംഘനം നടത്തുകയോ ചെയ്യുന്നില്ളെന്നും മുന്‍ എസ്.പി സുനില്‍ ജേക്കബ് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് പിന്‍വലിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് അന്വേഷണത്തിന്‍െറ പേരില്‍ പൊലീസിന്‍െറ അധികാരത്തിലേക്ക് കടന്നുകയറുന്നില്ളെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരജിക്കാരനോട് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഹരജിക്കാരനായ മുന്‍ എസ്.പി വീണ്ടും സത്യവാങ്മൂലം നല്‍കിയത്. കേസ് നിലവിലിരിക്കെയും ഇതേ കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
കമ്പനീസ് ആക്ട് പ്രകാരം നിയമപരമായി രജിസ്റ്റര്‍ ചെയ്തതാണ് താന്‍ നടത്തുന്ന സ്വകാര്യ അന്വേഷണ സ്ഥാപനം. ഉദ്യോഗവും വിവാഹവുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തികളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും മറ്റും അന്വേഷണം നടത്തുന്ന സ്ഥാപനമാണിത്. 29 വര്‍ഷം സര്‍വിസിലുണ്ടായിരുന്നെന്നും ഈ കാലയളവില്‍ 73 ഗുഡ്സര്‍വിസ് എന്‍ട്രി ലഭിക്കുകയും ചെയ്തയാളാണ് താനെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വ്യക്തിവൈരാഗ്യംകൊണ്ടാണ് ഐ.ജി തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നതെന്നും സ്ഥാപനത്തില്‍ റെയ്ഡ് ഉള്‍പ്പെടെ നടത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍ എസ്.പി ഹരജി നല്‍കിയത്. ഹരജിക്കാരന്‍ സമാന്തര അന്വേഷണ ഏജന്‍സി നടത്തുന്നുവെന്ന ആരോപണമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. പിന്നീട് ഹരജി പിന്‍വലിക്കാന്‍ ഹരജിക്കാരന്‍ അനുമതി തേടുകയായിരുന്നു. ഹരജി വീണ്ടും ഡിസംബര്‍ 22ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
