Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ജേക്കബ് തോമസ് വീട്ടിലിരുന്നേനെ –മഞ്ഞളാംകുഴി അലി
text_fieldsbookmark_border
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ നിയമസഭയിൽ രൂക്ഷ വിമർശവുമായി നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി. സർക്കാർ ജേക്കബ് തോമസിനെ വേട്ടയാടുന്നതായാണ് എല്ലാവരും പറയുന്നത്. എന്നാൽ അദ്ദേഹമാണ് സർക്കാറിനെ വേട്ടയാടുന്നത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായതുകൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും സർവീസിൽ തുടരുന്നത്. താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ജേക്കബ് തോമസ് വീട്ടിലിരിക്കുമായിരുന്നു എന്നും മഞ്ഞളാംകുഴി അലി പറഞ്ഞു. കെട്ടിടങ്ങൾക്ക് ലൈസൻസ് കൊടുക്കുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അഗ്നിശമന സേന മേധാവിയായിരിക്കെ അദ്ദേഹം കൈക്കൊണ്ട പല നടപടികളും വിഷയം പഠിക്കാതെയാണെന്നും ആരുടെയോ ഉപദേശത്തിന് അനുസരിച്ച് ചെയ്തതാണെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.
Next Story
