അഭിനയത്തില്‍ മോദി സൂപ്പര്‍ സ്റ്റാറുകളെ തോല്‍പിക്കും –ഖുശ്ബു
text_fieldsകോഴിക്കോട്: അഭിനയത്തില്‍ നരേന്ദ്ര മോദി സൂപ്പര്‍സ്റ്റാറുകളായ ശിവാജി ഗണേശന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ തോല്‍പിക്കുമെന്ന് പ്രമുഖ തെന്നിന്ത്യന്‍ നടിയും എ.ഐ.സി.സി വക്താവുമായ ഖുശ്ബു. അതിനാല്‍തന്നെ, രാജ്യംകണ്ട ഏറ്റവും മികച്ച നടനായേ മോദിയെ കാണാനാവുകയുള്ളൂവെന്നും അവര്‍ പരിഹസിച്ചു. കെ.എസ്.യുവിന്‍െറ ആഭിമുഖ്യത്തില്‍ സംസ്ഥാന ഫാഷിസ്റ്റ് വിരുദ്ധ സംഗമം കോഴിക്കോട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഖുശ്ബു. നല്ല നാളുകള്‍ വരുമെന്നുപറഞ്ഞ് അധികാരത്തില്‍ വന്നയാളാണ് മോദി. അധികാരത്തിലത്തെിയപ്പോള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. രാജ്യത്ത് അസഹിഷ്ണുത കത്തിപ്പടരുമ്പോഴും ഗോമാംസത്തിന്‍െറ പേരില്‍ കൊലനടക്കുമ്പോഴും അദ്ദേഹത്തിന് മിണ്ടാട്ടമില്ല. ഒന്നും അറിയാത്തപോലെ അഭിനയിക്കുന്നു.
മേക് ഇന്‍ ഇന്ത്യ എന്ന പേരില്‍ വലിയ തട്ടിപ്പാണ് നടക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് പറയുകയും വിദേശത്ത് നിന്ന് എല്ലാം ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുകയുമാണ് ചെയ്യുന്നത്. കിടപ്പാടമില്ലാതെ ലക്ഷക്കണക്കിന് പേര്‍ പ്രയാസപ്പെടുമ്പോള്‍ ബുള്ളറ്റ് ട്രെയിനാണ് നിര്‍മിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തുമ്പോഴും ഇവിടെ വിലയില്‍ മാറ്റമൊന്നുമില്ല. ലോകത്തെ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. അതിലാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. 2019 തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെുമെന്നും ഖുശ്ബു പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
