മൈക്രോ ഫിനാന്‍സിന് പാക്കേജ് വേണമെന്ന് വെള്ളാപ്പള്ളി
text_fieldsകൊല്ലം: മൈക്രോ ഫിനാന്‍സ് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ സഹായം വേണമെന്നും ഇതിനായി പാക്കേജ് പ്രഖ്യാപിക്കണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സച്ചാര്‍ കമീഷന്‍ ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിലെ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കണം. ആര്‍. ശങ്കര്‍പ്രതിമ അനാച്ഛാദന ചടങ്ങിലാണ് വെള്ളാപ്പള്ളി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
നിലവിലെ സംവരണത്തില്‍ മാറ്റം വരുത്താതെ ഭൂരിപക്ഷ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ലഭ്യമാക്കണം. ന്യൂനപക്ഷങ്ങള്‍ക്കും സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം നല്‍കണം. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണഗുരുവിന്‍െറ പേരിടുക, ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുക, ശബരി റെയില്‍ യാഥാര്‍ഥ്യമാക്കുക, നഷ്ടപ്പെട്ട വനഭൂമി തിരിച്ചുപിടിക്കുകയും അവശേഷിക്കുന്ന വനം സംരക്ഷിക്കുകയും ചെയ്യുക, വിഴിഞ്ഞം തുറമുഖ വികസനത്തോടനുബന്ധിച്ച് കൊല്ലം, കൊടുങ്ങല്ലൂര്‍, ആലപ്പുഴ, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കുകയും യാത്ര കപ്പല്‍ സര്‍വിസ് ആരംഭിക്കുകയും ചെയ്യുക, ദേശീയപാത വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.