Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

text_fields
bookmark_border
പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
cancel

തിരുവനന്തപുരം: രണ്ടു ദിവസ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സംസ്ഥാനത്തത്തെും. കൊല്ലത്ത് ആര്‍. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയത് വിവാദമായിരിക്കെയാണ് സന്ദര്‍ശനം. തിങ്കളാഴ്ച വൈകുന്നേരം 4.10ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെ  നേവല്‍ എയര്‍ സ്റ്റേഷനിലാണ് പ്രധാനമന്ത്രി എത്തുക. സ്വീകരണശേഷം തൃശൂരിലേക്ക് തിരിക്കുന്ന അദ്ദേഹം ബി.ജെ.പി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. കൊച്ചിയിലേക്ക് റോഡ് മാര്‍ഗം മടങ്ങും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഹെലികോപ്ടറില്‍ കൊല്ലത്ത് എത്തുന്ന അദ്ദേഹം മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ കനത്ത സുരക്ഷയും  ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.  നഗരത്തിലെ ഹോട്ടലുകളില്‍ പൊലീസ് പരിശോധന നടത്തി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ അസൗകര്യം ഒഴിവാക്കാന്‍ യാത്ര ക്രമീകരിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. റോഡരികില്‍ വാഹനങ്ങളുടെ  പാര്‍ക്കിങ് പൂര്‍ണമായും നിരോധിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story