Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിമ അനാഛാദനം: മുഖ്യമന്ത്രിക്ക് പകരം വെള്ളാപ്പള്ളി അധ്യക്ഷന്‍

text_fields
bookmark_border
പ്രതിമ അനാഛാദനം: മുഖ്യമന്ത്രിക്ക് പകരം വെള്ളാപ്പള്ളി അധ്യക്ഷന്‍
cancel

കൊല്ലം: മുന്‍മുഖ്യമന്ത്രിയും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ ആര്‍. ശങ്കറിന്‍െറ പ്രതിമ ഡിസംബര്‍ 15 ന് കൊല്ലത്ത് അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പകരം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ പേര് വെച്ചുള്ള ശിലാഫലകം ഇന്നലെ അര്‍ധരാത്രിയില്‍ രഹസ്യമായി എടുത്തുമാറ്റി.

അതേസമയം, മുഖ്യമന്ത്രിയെ മാറ്റിയതിനു പിന്നില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് വെള്ളാപ്പള്ളിയോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ മാറ്റാനാവില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആദ്യനിലപാട്. മാറ്റിയില്ലെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ഭീഷണിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി ചടങ്ങിനില്ലാത്തതിനാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം 35 മിനിട്ട് നീട്ടിയിട്ടുണ്ട്. മോദി പ്രധാനമന്ത്രിയായ ശേഷം കേരളത്തില്‍ പങ്കെടുക്കുന്ന ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമം.

മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടെന്നും പരിപാടിയില്‍ നിന്ന് ഒഴിഞ്ഞുനിന്ന് സഹായിക്കണമെന്നും എസ്.എന്‍.ഡി.പി  ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യന്ത്രിയോട് ഫോണില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story