Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളാപ്പള്ളിയുടെ നടപടി അപമാനകരം –സുധീരന്‍
text_fieldsbookmark_border
തിരുവനന്തപുരം: ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പിന്നീട് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത വെള്ളാപ്പള്ളി നടേശന്‍െറ നടപടി കേരളത്തിന് അപമാനകരമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.ചില കേന്ദ്രങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് വെള്ളാപ്പള്ളി പറയുന്നു. വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികളാണ് അതിന് പിന്നിലെന്ന് ആര്‍ക്കും മനസ്സിലാകും. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ പരിപാടി പോലും സ്വതന്ത്രമായി തീരുമാനിച്ച് നടത്താന്‍ വെള്ളാപ്പള്ളിക്ക് കഴിയാത്ത അവസ്ഥയാണ്. ആര്‍.എസ്.എസിന്‍െറ അടിമത്തം സ്വീകരിച്ച വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
