മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ സമ്മര്‍ദം ചെലുത്തിയതാരെന്ന് വ്യക്തമാക്കണം -എ.കെ ആന്‍റണി
text_fieldsന്യൂഡല്‍ഹി: ആര്‍.ശങ്കറിന്‍െറ പ്രതിമ അനാഛാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ സമ്മര്‍ദം ചെലുത്തിയതാരെന്നു വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. ക്ഷണിച്ച ശേഷം അപമാനിച്ചത് വളരെ മോശമായി പോയി. അസാധാരണമായ സംഭവമാണിത്. ഇക്കാര്യം സംഘാടകര്‍ സ്വമേധയാ എടുത്തതാണെന്ന് താന്‍ കരുതുന്നില്ല. മുഖ്യമന്ത്രിയെ ഒഴിവാക്കാനായി സമ്മര്‍ദ്ദം ചെലുത്തിയ ശക്തി ആരാണെന്ന് എസ്.എന്‍.ഡി.പി നേതൃത്വം വ്യക്തമാക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.
ഇതു മറച്ചുവെക്കാവുന്ന കാര്യമല്ല. ആരാണ് ഇതിനു പിന്നിലെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹത്തിനും ബാധ്യതയുള്ളതായും ആന്‍റണി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
