Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവുനായ ശല്യം:...

തെരുവുനായ ശല്യം: കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ നിരാഹാരസമരം ഇന്ന്

text_fields
bookmark_border
തെരുവുനായ ശല്യം: കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ നിരാഹാരസമരം ഇന്ന്
cancel

കോഴിക്കോട്: തെരുവുനായ ശല്യത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ആവശ്യവുമായി കൊച്ചൗസേഫ് ചിറ്റിലപ്പിളളി കോഴിക്കോട്ട് നടത്തുന്ന 24 മണിക്കൂർ നിരാഹാരസമരം ശനിയാഴ്ച ഉച്ചക്ക് 12ന് കോഴിക്കോട് ബീച്ച് മൈതാനിയിൽ ആരംഭിക്കും. സ്ട്രേ ഡോഗ് ഫ്രീ മൂവ്മെൻറിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിനിമാപ്രവർത്തകരും സാമൂഹിക–സാംസ്കാരിക പ്രമുഖരും സമരപ്പന്തലിലെത്തും. ഞായറാഴ്ച ഉച്ചക്ക് 12വരെയാണ് സമരം. ശനിയാഴ്ച ഉച്ചക്ക് ഉദ്ഘാടനച്ചടങ്ങിൽ സംവിധായകൻ രഞ്ജിത്ത്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ, നടൻ മാമുക്കോയ, വ്യവസായി പി.കെ. അഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും.

വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ കാഞ്ചനമാല, വിനോദ് കോവൂർ തുടങ്ങിയവർ സംബന്ധിക്കും. ഓട്ടോഡ്രൈവർ നൗഷാദിെൻറ കുടുംബത്തിനുള്ള ധനസഹായം ഈ ചടങ്ങിൽ കൈമാറും. ഞായാറാഴ്ച ഉച്ചക്ക് നടക്കുന്ന സമാപനച്ചടങ്ങിൽ നടൻ ബാബുസ്വാമി, അജിത എന്നിവർ പങ്കെടുക്കും. തെരുവുനായ ശല്യത്തിന് ഇനിയും ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും സ്ട്രേ ഡോഗ് ഫ്രീ മൂവ്മെൻറ് ചെയർമാൻകൂടിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog
Next Story