Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അല്‍പമെങ്കിലും ലജ്ജയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കണം -വി.എസ്

text_fields
bookmark_border
അല്‍പമെങ്കിലും ലജ്ജയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കണം -വി.എസ്
cancel

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിപക്ഷ മാര്‍ച്ച്. അല്‍പമെങ്കിലും ലജ്ജ അവശേഷിക്കുന്നുവെങ്കില്‍ മുഖ്യമന്ത്രി ആ സ്ഥാനം രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എല്‍.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഒരു കോടി അഴിമതി നടത്തിയ കെ.എം മാണി ഇപ്പോള്‍ മന്ത്രിസഭയില്‍ ഇല്ല. അപ്പോള്‍ പിന്നെ അഞ്ചു കോടിയുടെ അഴിമതി നടത്തുന്നവര്‍  തുടരുന്നത് ശരിയാണോ? ഇത്രയും നാണം കെട്ട മുഖ്യമന്ത്രി മുമ്പുണ്ടായിട്ടില്ല. അഴിമതിക്കു പുറമെ, സ്ത്രീകളുമായുള്ള ബന്ധവും ഉയര്‍ന്ന സാഹചര്യത്തില്‍ ലജ്ജ എന്ന രണ്ട്  അക്ഷരത്തിന് വല്ല വിലയുമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി വഴി വിട്ട് സഞ്ചരിച്ചതിന്‍റെ ഒരേടാണ് സോളാര്‍ കേസെന്ന് പിണറായി വിജയനും പറഞ്ഞു. സോളാര്‍ കമ്പനിയുടെ ബ്രാന്‍റ് അംബാസഡര്‍ ആയി മുഖ്യമന്ത്രി അധ:പതിച്ചുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story