പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം സത്യം; അടുത്ത സിറ്റിങ്ങിൽ സി.ഡി ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണൻ
text_fieldsകൊച്ചി: മുഖ്യമന്ത്രി അടക്കമുള്ളവരുടെ ദൃശ്യങ്ങൾ അടങ്ങിയ സി.ഡി സോളാർ കമിഷന്‍റെ അടുത്ത സിറ്റിംങില്‍ ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്‍. രാവിലെ സോളാര്‍ കമീഷന് മുന്നില്‍ ഹാജരാകാന്‍ എത്തിയ ബിജു മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.
സി.ഡിയും തെളിവുകളും ഉള്ള സ്ഥലത്തേക്ക് തന്നെയാണ് ഇന്നലെ പോയത്. സി.ഡിക്ക് എന്ത് സംഭവിച്ചു എന്നറിയില്ല. എന്നാൽ, ഇത് സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനവും സത്യമാണ്. തന്നേക്കാള്‍ വലിയ അധികാരമുള്ള ആളുകളുള്ളപ്പോള്‍ എന്ത് ചെയാനാകുമെന്നും ബിജു ചോദിച്ചു. അധികാരത്തിലിരിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് താൻ പറഞ്ഞത്. അതുകൊണ്ട് സി.ഡി മാറ്റിയത് ആരാണെന്ന് ഊഹിക്കാമെന്നും ബിജു പറഞ്ഞു.
എന്നാൽ, സരിതയാണോ സി.ഡി മാറ്റിയത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ബിജു തയാറായില്ല. ബിജു രാധാകൃഷ്ണനെ ഇന്ന് വീണ്ടും സോളാര്‍ കമിഷൻ വിസ്തരിക്കും. കോയമ്പത്തൂരില്‍ നിന്ന് ഇന്നലെ ലഭിച്ച സിം കാര്‍ഡുകളടക്കമുളള രേഖകൾ ഇന്ന് സോളാർ കമിഷൻ ആസ്ഥാനത്തെത്തിച്ചിട്ടുണ്ട്. ഈ േരഖകൾ ഇന്ന് കമീഷൻ വിശദമായി പരിശോധിക്കും.
സി.ഡി കോയമ്പത്തൂരില്‍ ഉണ്ടെന്ന ബിജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കമീഷൻ പൊലീസ് സംഘത്തോടൊപ്പം കോയമ്പത്തൂരില്‍ എത്തി പരിശോധന നടത്തിയിരുന്നു എങ്കിലും സി.ഡി കണ്ടെത്തല്ല.
