Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ:...

മുല്ലപ്പെരിയാർ: കേന്ദ്രം കേരളത്തെ അവഹേളിക്കുന്നുവെന്ന് സുധീരൻ

text_fields
bookmark_border
മുല്ലപ്പെരിയാർ: കേന്ദ്രം കേരളത്തെ അവഹേളിക്കുന്നുവെന്ന് സുധീരൻ
cancel

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്‍റെ ആശങ്കകൾ പരിഗണിക്കാതെ കേന്ദ്രം കേരളത്തെ അവഹേളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. ഇത് കേരളത്തോടുള്ള അനീതിയാണ്. ഈ നയം മാറ്റണമെന്നും കേന്ദ്രസർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളി നടേശന്‍റെ പാർട്ടിയായ ഭാരത് ധർമ ജനസേനയുടെ കൂപ്പുകൈ ചിഹ്നം കോൺഗ്രസിന്‍റെ കൈപ്പത്തി ചിഹ്നത്തോട് സമാനമാണ്. അതിനാൽ ബി.ഡി.ജെ.എസിന് ഈ ചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും സുധീരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റുമാരെ മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഭാരവാഹി സ്ഥാനങ്ങളിൽ പത്തു വർഷമായി തുടരുന്നവരെ പുന:സംഘടനയിൽ മാറ്റും. പ്രവർത്തനക്ഷമമല്ലാത്ത ഡി.സി.സി ഭരവാഹികളെ മാറ്റുന്ന കാര്യവും പുന:സംഘടനയിൽ പരിഗണിക്കും. കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഈ മാസം 16ന് കോൺഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്നും സുധീരൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v m sudheeran
Next Story