Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചവറ കായലിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
ചവറ: ചവറ കന്നേറ്റിക്കായലിൽ ചൊവ്വാഴ്ച കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പാരിപ്പള്ളി സ്വദേശി വിജയന്‍റെയും കുളത്തൂർ എന്ന ആളിന്‍റെയും മൃതദേഹമാണ് അഗ്നിശമന സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് 3.15 ഓടെയാണ് പള്ളിക്കലാറിന്‍റെ തെക്കെക്കരയിൽ നീന്തി കുളിക്കുന്നതിനിടെ ശൗചാലയ ശുചീകരണ തൊഴിലാളികളായ മൂന്നുപേരെ കാണാതായത്. ഇതിൽ തിരുവനന്തപുരം സ്വദേശി ജലാൽ നീന്തി രക്ഷപ്പെട്ടു. കുളിക്കുന്നതിനിടെ വിജയനും കുളത്തൂരും മുങ്ങിത്താഴുകയായിരുന്നു.
ജലാൽ നൽകിയ വിവരമറിഞ്ഞെത്തിയവർ കാണാതായവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കരുനാഗപ്പള്ളിയിൽ നിന്നെത്തിയ അഗ്നിശമന സേനാ വിഭാഗവും ചവറ, കരുനാഗപ്പള്ളി പൊലീസും രാത്രി വൈകിയും തിരച്ചിൽ തുടർന്നിരുന്നു.
Next Story
