Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിൽമ അനിശ്ചിതകാല പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
text_fieldsbookmark_border
കൊച്ചി: ബുധനാഴ്ച അധരാത്രി മുതൽ മിൽമ ജീവനക്കാർ പണിമുടക്ക് തുടങ്ങും. സഹകരണ പെൻഷൻ നടപ്പാക്കുക, സ്റ്റാഫ് പാറ്റേൺ അട്ടിമറിച്ച് പുറംകരാർ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മിൽമയിൽ ട്രേഡ് യൂനിയനുകളുടെ സംയുക്ത വേദിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
മിൽമ സംസ്ഥാന ഫെഡറേഷന് കീഴിൽ വരുന്ന തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂനിയനുകളിലെ മിൽമയുടെ മുഴുവൻ സ്ഥാപനങ്ങളിലും പണിമുടക്ക് നടക്കും. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണിത്. പണിമുടക്ക് സംസ്ഥാനത്ത് പാൽ ക്ഷാമത്തിന് കാരണമാകുമെന്നതിനാൽ സമരം ഒഴിവാക്കാനുള്ള നീക്കങ്ങൾ സർക്കാറും മിൽമയും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫെഡറേഷൻ ആസ്ഥാനത്ത് ചൊവ്വാഴ്ച ചർച്ചനടന്നെങ്കിലും വിയിച്ചില്ല.
Next Story
