Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
text_fieldsbookmark_border
കൊച്ചി: ബുധനാഴ്ച അധരാത്രി മുതല്‍ മില്‍മ ജീവനക്കാര്‍ പണിമുടക്ക് തുടങ്ങും. സഹകരണ പെന്ഷന് നടപ്പാക്കുക, സ്റ്റാഫ് പാറ്റേണ്‍ അട്ടിമറിച്ച് പുറംകരാര്‍ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മയില്‍ ട്രേഡ് യൂനിയനുകളുടെ സംയുക്ത വേദിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
മില്‍മ സംസ്ഥാന ഫെഡറേഷന് കീഴില്‍ വരുന്ന തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലാ യൂനിയനുകളിലെ മില്‍മയുടെ മുഴുവന്‍ സ്ഥാപനങ്ങളിലും പണിമുടക്ക് നടക്കും. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണിത്.
പണിമുടക്ക് സംസ്ഥാനത്ത് പാല് ക്ഷാമത്തിന് കാരണമാകുമെന്നതിനാല്‍ സമരം ഒഴിവാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാറും മില്‍മയും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫെഡറേഷന് ആസ്ഥാനത്ത് ചൊവ്വാഴ്ച ചര്‍ച്ചനടന്നെങ്കിലും വിയിച്ചില്ല.
Next Story
