Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2015 12:49 PM GMT Updated On
date_range 30 March 2017 11:26 PM GMTമുല്ലപ്പെരിയാർ: ആശങ്ക വേണ്ടെന്ന് കേന്ദ്ര ജലവിഭവ മന്ത്രി
text_fieldsbookmark_border
മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതി. സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ വിഷയത്തിൽ ഇടപെടുന്നതിൽ കേന്ദ്ര സർക്കാറിന് പരിമിതിയുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ വിഷയത്തിൽ ഇടപെടുന്ന കാര്യം പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ കുറഞ്ഞതായും ഉമാഭാരതി പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സന്ദർശിച്ച കേരളത്തിൽ നിന്നുള്ള എം.പിമാരോടാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story