Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കൈകെട്ടിയിട്ട് അടിക്കുന്നതിന് തുല്യം: ജസ്റ്റിസ് കെമാല്‍പാഷ

text_fields
bookmark_border
ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കൈകെട്ടിയിട്ട് അടിക്കുന്നതിന് തുല്യം: ജസ്റ്റിസ് കെമാല്‍പാഷ
cancel

കൊച്ചി: വിധിപറയുന്നതിന്‍െറ പേരില്‍ ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കൈകെട്ടിയിട്ട് അടിക്കുന്നതിന് തുല്യമെന്ന് ജസ്റ്റിസ് കെമാല്‍പാഷ. പരിചയമുള്ളതിന്‍െറ പേരില്‍ ഒരു കേസും താന്‍ ഒഴിവാക്കിയിട്ടില്ല. അങ്ങനെ ചെയ്യുന്നത് നിയമലംഘനമാണെന്നും കെമാല്‍പാഷ വ്യക്തമാക്കി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് കെമാല്‍പാഷ ഇക്കാര്യം വ്യക്തമാക്കിയത്.

ജഡ്ജിയെയല്ല ജഡ്ജ്മെന്‍റിനെയാണ് കുറ്റപ്പെടുത്തേണ്ടത്. വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാത്തതുകൊണ്ടല്ല, നിയമം മാനിക്കുന്നതുകൊണ്ടാണ്. ഒറ്റതിരിഞ്ഞ് ആക്രമിക്കുമ്പോള്‍ പലതും പറയേണ്ടി വരും. പക്ഷേ എവിടെ പറയുമെന്നുള്ളതാണ് വിഷയം. താന്‍ പറഞ്ഞത് ആരെയും  ഉദ്ദേശിച്ചുകൊണ്ടല്ളെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ വിധിപ്രസ്താവം നടത്തിയത് കെമാല്‍പാഷയാണ്. കെ.എം.മാണിക്കെതിരെ രൂക്ഷമായ നിരീക്ഷണങ്ങളായിരുന്നു കെമാല്‍പാഷ നടത്തിയിരുന്നത്. തുടര്‍ന്ന് കെമാല്‍പാഷക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story