Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളാപ്പള്ളി നടേശൻെറ പാർട്ടി ആർ.എസ്.എസിൻെറ ഉപവിഭാഗം -വി.എസ്

text_fields
bookmark_border
വെള്ളാപ്പള്ളി നടേശൻെറ പാർട്ടി ആർ.എസ്.എസിൻെറ ഉപവിഭാഗം -വി.എസ്
cancel

കണ്ണൂര്‍: വെള്ളാപ്പള്ളി നടേശൻെറ പുതിയപാർട്ടി ആർ.എസ്.എസിൻെറ ഉപവിഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ. ശ്രീനാരായണ ഗുരുവിനെ നടേശന്‍ പണ്ടേ ഉപേക്ഷിച്ചിട്ടുള്ളതാണെന്നും വി.എസ് പറഞ്ഞു.

വിഎസ് കുലം കുത്തിയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. കുലംകുത്തി ആരാണെന്ന് കോടതി വിധി വരുമ്പോൾ അറിയാം. പൊതുമേഖലാ ബാങ്കില്‍നിന്നും പിന്നാക്ക വികസന ബാങ്കില്‍നിന്നുമായി കോടികൾ എടുത്താണ് വെള്ളാപ്പള്ളി തട്ടിപ്പ് നടത്തിയത്. പാവപ്പെട്ട സഹോദരിമാർക്ക് പലിശക്ക് പണം വായ്പ നൽകി. 18 ശതമാനം പലിശയാണ് ഈടാക്കിയത്. ആ സഹോദരിമാരുടെ കണ്ണീര് കണ്ടാണ് വെള്ളാപ്പള്ളിക്കെതിരെ താന്‍ കേസ് കൊടുത്തതെന്നും വി എസ് വ്യക്തമാക്കി.

നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ സമത്വം എന്ന് പറഞ്ഞ് ആരംഭിച്ച ജാഥയിൽ ഉയർത്തിക്കാട്ടിയത് ഐ.എസ്.ആർ.ഒ മുൻ മേധാവി ജി. മാധവൻ നായരെയാണ്. എന്നാൽ ജാഥയുടെ രക്ഷാധികാരിയായിരുന്ന മാധവൻ നായർ ഇപ്പോൾ ജാഥക്കൊപ്പമില്ല. ഇങ്ങനെയാണെങ്കിൽ ജാഥ തിരുവനന്തപുരത്തെത്തുന്നതിമുമ്പേ തന്നെ ജലസമാധിയാകുമെന്നും വി.എസ് ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story