സന്നിധാനത്ത് ഏഴുവരെ സുരക്ഷ ശക്തമാക്കി
text_fieldsശബരിമല: ഇന്ന് മുതല്‍ ഏഴ് വരെ സന്നിധാനത്ത് പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. കൃത്യമായ ദേഹ പരിശോധന നടത്താതെ ആരെയും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല.
പമ്പയില്‍നിന്ന് പരമ്പരാഗത പാതകള്‍, മറ്റു ചെറുവഴികള്‍ എന്നിവകളില്‍ കൂടി ദര്‍ശനത്തിനത്തെുന്ന ഭക്തരെ നടപ്പന്തലില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറില്‍ കൂടി മാത്രമേ കടത്തിവിടൂ. അഞ്ചിന് രാത്രി ഹരിവരാസനം കഴിഞ്ഞ് നട അടച്ചാല്‍ പതിനെട്ടാം പടി കയറാന്‍ ആരെയും അനുവദിക്കില്ല. പിന്നീട് ആറിന് പുലര്‍ച്ചെ മാത്രമേ കടത്തിവിടൂ. മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ സോപാനത്തും പരിസരത്തും അനുവദിക്കില്ല. സോപാനത്തിലോ പരിസരത്തോ ഇരുമുടിക്കെട്ട് തുറക്കാന്‍ പാടില്ല. സന്നിധാനത്തും പരിസരത്തും ജോലിചെയ്യുന്ന എല്ലാ ജീവനക്കാരെയും പരിശോധിക്കും.
നാളികേരം ഉടയ്ക്കാനുള്ള വെട്ടുകത്തി തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുവരാന്‍ പാടില്ല. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ ഒരു കാരണവശാലും ജോലിചെയ്യാന്‍ അനുവദിക്കില്ല. തിരുമുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന പ്രധാന നെയ്ത്തോണിയില്‍ നെയ്ത്തേങ്ങ ഉടയ്ക്കാന്‍ പാടില്ല.
തേങ്ങാ ഉടയ്ക്കാന്‍ മാളികപ്പുറം ഫൈ്ളഓവറില്‍ പ്രത്യേകം സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സോപാനത്തിലേക്ക് പണമോ മറ്റ് വഴിപാട് സാധനങ്ങളോ വലിച്ചെറിയാന്‍ പാടില്ല. ഇതിനായി സോപാനത്തിനു ഇരുവശത്ത് സ്ഥാപിച്ചിരിക്കുന്ന ഹുണ്ടിക ഉപയോഗിക്കാം. പടിഞ്ഞാറേനടയില്‍ കൂടിയും മാളികപ്പുറം ഫൈ്ളഓവര്‍ വഴിയും തിരുമുറ്റത്തേക്ക് പ്രവേശം അനുവദിക്കില്ല. അമ്പലത്തിനു ചുറ്റും കര്‍പ്പൂരം കത്തിച്ച് പ്രദക്ഷിണം അനുവദിക്കില്ല. അഞ്ച് മുതല്‍ അഞ്ച് വരെ രാവിലെ ഒമ്പത് മുതല്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ വഴിയും തലച്ചുമടായും കൊണ്ടുവരുന്ന ലഗേജുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും. സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും പരിശോധനകളിലും ഭക്തരും ജീവനക്കാരും സഹകരിക്കണമെന്ന് ശബരിമല സ്പെഷല്‍ ഓഫിസര്‍ എസ്. സുരേന്ദ്രന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
