ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി; ഡോ. പി. രവീന്ദ്രന്‍ കാലിക്കറ്റ് പ്രോ-വി.സിയാകും
text_fieldsകോഴിക്കോട്: പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനും നാനോ ടെക്നോളജി, ഗ്രീന്‍ കെമിസ്ട്രി വിദഗ്ധനുമായ ഡോ. പി. രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാലാ പ്രോ-വൈസ് ചാന്‍സലറാകും.
ഇദ്ദേഹത്തിന്‍െറ പേര് മാത്രമുള്ള ഫയല്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവത്തിന് കൈമാറി. പാനലിനു പകരം ഒറ്റ പേര് മാത്രമായതിനാല്‍ ഇദ്ദേഹത്തെ നിയമിക്കാനാണ് സാധ്യത. ഗവര്‍ണര്‍ രാജ്ഭവനിലത്തെുന്ന മുറക്ക് തിങ്കളാഴ്ച ഫയലില്‍ ഒപ്പിടുമെന്നാണ് സൂചന. കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി പഠനവകുപ്പിലെ അസോസിയേറ്റ് പ്രഫസറാണ് ഡോ. രവീന്ദ്രന്‍.
മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് പിഎച്ച്.ഡി നേടിയ ഇദ്ദേഹം ജര്‍മനിയിലെ പ്രശസ്തമായ ഗോട്ടിങ്കല്‍ സര്‍വകലാശാല, അമേരിക്കയിലെ നോര്‍ത് കരോലൈന സര്‍വകലാശാല, ജപ്പാനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവിടങ്ങളില്‍ ശാസ്ത്രജ്ഞന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ ഏഴുവര്‍ഷം പ്രവര്‍ത്തിച്ചശേഷം 2005ല്‍ റീഡറായാണ് കാലിക്കറ്റിലത്തെുന്നത്.
2008 മുതല്‍ അസോസിയേറ്റ് പ്രഫസറായി. സര്‍വകലാശാലാ നാനോ ടെക്നോളജി മുന്‍ ഡയറക്ടറും നിലവില്‍ പി.ജി പഠനബോര്‍ഡ് ചെയര്‍മാനുമാണ്. സയന്‍സ് മാഗസിനില്‍ 2002ലെ എഡിറ്റേഴ്സ് ചോയ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട ഗവേഷണ പ്രബന്ധം രവീന്ദ്രന്‍േറതാണ്.
മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ സ്വദേശിയാണ്. പട്ടാമ്പി ഗവ. കോളജിലെ അധ്യാപിക ഡോ. എം.ആര്‍. രശ്മിയാണ് ഭാര്യ. ലക്ഷ്മി, ഗൗരി ശങ്കര്‍ എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.