മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.60 അടി; തുറന്നുവിടണമെന്ന് കേരളം
text_fieldsകുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലത്തെിയതോടെ അണക്കെട്ടില്‍നിന്ന് ജലം തുറന്നുവിട്ട് ജലനിരപ്പ് അടിയന്തരമായി താഴ്ത്തണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ജലനിരപ്പ് 140.60 അടിയായതോടെയാണ് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ കേരളത്തിന്‍െറ പ്രതിനിധിയും ജലവിഭവ വകുപ്പ് സെക്രട്ടറിയുമായ വി.ജെ. കുര്യന്‍ ഇതുസംബന്ധിച്ച് ഉന്നതാധികാര സമിതി ചെയര്‍മാനും തമിഴ്നാട് സര്‍ക്കാറിനും കത്ത് നല്‍കിയത്. അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 142നും മുകളിലേക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് കേരളത്തിന്‍െറ ആവശ്യം. വൃഷ്ടി പ്രദേശമായ പെരിയാര്‍ വനമേഖലയില്‍ വ്യാഴാഴ്ച 42 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. മഴ ശക്തിപ്പെട്ടതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 2083 ഘന അടിയായി വര്‍ധിച്ചു. അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്നും നാളെയും അണക്കെട്ട് സന്ദര്‍ശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
