Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളാപ്പള്ളി സംഘപരിവാറിന്‍റെ റിക്രൂട്ടിങ് ഏജന്‍റ്: വി.എം സുധീരൻ

text_fields
bookmark_border
വെള്ളാപ്പള്ളി സംഘപരിവാറിന്‍റെ റിക്രൂട്ടിങ് ഏജന്‍റ്: വി.എം സുധീരൻ
cancel

കോഴിക്കോട്: സംഘപരിവാറിന്‍റെ റിക്രൂട്ടിങ് ഏജന്‍റായി പ്രവർത്തിക്കുകയാണ് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. കേരളത്തിൽ വേരോട്ടമില്ലാത്ത ബി.ജെ.പിക്ക് വേണ്ടി ദല്ലാൾപ്പണി നടത്തുകയാണ് വെള്ളാപ്പള്ളി. പക്ഷെ ഇത്തരത്തിലുള്ള  പ്രവർത്തനങ്ങൾക്ക് കേരളത്തിലെ പൊതുസമൂഹം പിന്തുണ നൽകില്ല. ഏതെങ്കിലും രീതിയിൽ പാർട്ടി രൂപീകരിച്ചാൽ വെള്ളാപ്പള്ളിക്ക് ഉള്ളതും കൂടി ഇല്ലാതാകുന്ന അവസ്ഥയാണെന്നും സുധീരൻ പരിഹസിച്ചു. കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ മരിച്ച നൗഷാദിന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ജീവൻ രക്ഷിക്കാൻ വേണ്ടി ജീവത്യാഗം ചെയ്ത നൗഷാദിന്‍റെ കുടുംബത്തെ സഹായിച്ച സർക്കാർ തീരുമാനത്തെ വർഗീയവത്ക്കരിക്കാൻ ശ്രമിച്ച വെള്ളാപ്പള്ളി, നൗഷാദിന്‍റെ കുടുംബത്തോടും കേരളസമൂഹത്തോടും മാപ്പ് പറയണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

സോളാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് സുധീരൻ പറഞ്ഞു. ഇപ്പോൾ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ യു.ഡി.എഫിലെ ആരെങ്കിലുമാണെന്ന് കരുതുന്നുമില്ല. മുന്നണി വിട്ടുപോയ ആർക്കെങ്കിലും ഇക്കാര്യത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story