കോട്ടയം വഴി നാളെ ട്രെയിൻ ഗതാഗത നിയന്ത്രണം
text_fieldsകോട്ടയം: പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി തിരുവല്ല–ചെങ്ങന്നൂർ റൂട്ടിനിടയിലെ മണിമല ലെവൽ ക്രോസിങ്ങിൽ സബ്വേ നിർമാണം നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇതിെൻറ ഭാഗമായി 10 പാസഞ്ചറുകൾ റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ വൈകും.
കന്യാകുമാരി– മുംബൈ സി.എസ്.ടി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16382), കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്(12081) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്. ഇവക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. പുനലൂർ–ഗുരുവായൂർ പാസഞ്ചർ (56365/56366) ഭാഗികമായി റദ്ദാക്കി. കോട്ടയത്തിനും പുനലൂരിനുമിടയിൽ ഈ ട്രെയിൻ സർവിസ് നടത്തില്ല.
തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് (12625), ഹൈദരാബാദ്–തിരുവനന്തപുരം ശബരി എക്സ്പ്രസ്(17230), മംഗളൂരു– നാഗർകോവിൽ പരശുറാം എക്സ്പ്രസ്(16649), ന്യൂഡൽഹി– തിരുവനന്തപുരം കേരള എക്സ്പ്രസ് (12626) എന്നീ ട്രയിനുകൾ 30 മിനിറ്റുമുതൽ രണ്ട് മണിക്കൂർ വരെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടും.
