തലശ്ശേരിയിൽ ബസിടിച്ച് യുവാവ് മരിച്ചു
text_fieldsതലശ്ശേരി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് ബസിടിച്ച് മരിച്ചു. വ്യാഴാഴ്ച ഉച്ച രണ്ട് മണിയോടെയായിരുന്നു സൈദാര്‍പള്ളിക്കും പിലാക്കൂലിനുമിടയില്‍ ദേശീയപാതയില്‍ അപകടമുണ്ടായത്. മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി കപ്പണ വാഴയില്‍ വീട്ടിലെ സുമേഷാണ് ബസിടിച്ച് തല്‍ക്ഷണം മരിച്ചത്. സൈദാര്‍ പള്ളിക്കു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്‍്റെ ടൈല്‍സ് പണിക്കത്തെിയ സുമേഷ് ഭക്ഷണം കഴിച്ച് ജോലി സ്്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. പെരിങ്ങത്തൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യബസിന്‍്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസ് ഡ്രൈവര്‍ പള്ളിക്കുനി ഒളവിലം കച്ചേരി പറമ്പത്ത് വിനിലേഷിന്‍്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
