Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗികാരോപണം: ഉമ്മൻചാണ്ടിക്ക് പിന്തുണയുമായി കോൺഗ്രസ് ഹൈക്കമാൻഡ്
text_fieldsbookmark_border
തിരുവനന്തപുരം: സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ലൈംഗികാരോപണത്തിനിടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെയും കെ.പി.സി.സിയുടെയും പിന്തുണ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ തള്ളിക്കളയുന്നതായി എ.ഐ.സി.സി അറിയിച്ചു. കൊലക്കേസ് പ്രതിയുടെ ആരോപണങ്ങൾക്ക് വിശ്വാസ്യതയില്ല. ആരോപണങ്ങൾ ആശയകുഴപ്പം ഉണ്ടാക്കാനാണെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെക്കേണ്ടതില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങൾക്ക് തെളിവില്ലാത്തതിനാൽ മുഖ്യമന്ത്രി രാജിവെക്കുന്നത് അനുചിതമാണ്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഇത്തരം ആരോപണങ്ങളെ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും സുധീരൻ വ്യക്തമാക്കി.
Next Story
