അരഡസനോളം മന്ത്രിമാര്‍ സരിതയുമായി ശാരീരികബന്ധം പുലര്‍ത്തി- വി.എസ്
text_fieldsതിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിലെ അരഡസനോളം മന്ത്രിമാര്‍ സരിതയുമായി പണമിടപാടും ശാരീരിക ബന്ധവും പുലര്‍ത്തിയതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷ എം.എല്‍.എമാര്‍ സെക്രട്ടറിയേറ്റില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി.എസ്.
കേരളത്തില്‍ നിരവധി മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. അവരൊന്നും പറയിപ്പിക്കാത്ത ആക്ഷേപമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വന്നിരിക്കുന്നത്. മാണിയും ബാബുവും കോഴ വാങ്ങിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അവരെ സംരക്ഷിക്കുകയായിരുന്നു. ഇക്കാര്യത്തിലും അങ്ങനെ തന്നെയാണ്. സരിതയുമായുള്ള ഉമ്മന്‍ചാണ്ടിയുടെ ബന്ധത്തെപ്പറ്റി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന് വിശ്വസിക്കുന്നു. അടിയന്തിര പ്രമേയത്തിന് മറുപടിയായി വികലമായ ന്യായങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും വി.എസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
