വി.എസ് ബുദ്ധിയില്ലാത്ത കഴുതയാണെന്ന് പറഞ്ഞിട്ടില്ല- ബിന്ദുകൃഷ്ണ
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ബുദ്ധിയില്ലാത്ത കഴുതയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ. തന്‍െറ വാക്കുകളെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നാണ് ബിന്ദു കൃഷ്ണയുടെ വിശദീകരണം. ജി.സുധാകരന്‍ എം.എല്‍. എ ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തെ താന്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും ബിന്ദു പറഞ്ഞു.
കൊല്ലം നിലമേലില്‍ നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവെയാണ് ബിന്ദുകൃഷ്ണ വിവാദ പരാമര്‍ശം നടത്തിയത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ബുദ്ധിയില്ലാത്ത കഴുതയാണെന്നും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കൂടെ നില്‍ക്കുന്നവരെപ്പോലും കടിച്ചു കീറി തിന്നുന്ന സിംഹമാണെന്നുമാണ് ബിന്ദു പറഞ്ഞത്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ അവര്‍ വിശദീകരണവുമായി രംഗത്തത്തെുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
