Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി രാജി വെക്കണം; സഭയിൽ പ്രതിപക്ഷ ബഹളം

text_fields
bookmark_border
മുഖ്യമന്ത്രി രാജി വെക്കണം; സഭയിൽ  പ്രതിപക്ഷ ബഹളം
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. സോളാർ കേസിൽ ബുധനാഴ്ച ബിജു രാധാകൃഷ്ണൻ നൽകിയ വിവാദ മൊഴിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെടുന്ന പ്ളക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തരവേള ആരംഭിച്ചതോടെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം ഉയർത്തി. എന്നാൽ ചോദ്യോത്തരവേള തടസപ്പെടുത്താൻ പ്രതിപക്ഷം തയാറായില്ല. ഇപ്പോൾ സഭാനടപടികൾ സുഗമമായി പുരോഗമിക്കുന്നു.

എന്നാൽ, ശൂന്യവേളയിൽ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ അടിയന്തിര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി തേടുമെന്നാണ് സൂചന. വിഷയത്തിൽ പ്രതിപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും അറിയുന്നു.

നിയമസഭ സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ മന്ത്രി കെ.ബാബു രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ഉയർത്തിയിരുന്ന പ്രതിപക്ഷം പുതിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയെയായിരിക്കും ലക്ഷ്യമിടുക.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story