ശാശ്വതീകാനന്ദയുടെ മരണം: സത്യം പുറത്തുവരും -വിദ്യാസാഗര്‍
text_fieldsതൊടുപുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെങ്കില്‍ സത്യം പുറത്ത് വരുമെന്ന് എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്‍റ് അഡ്വ.സി.കെ. വിദ്യാസാഗര്‍. എത്ര സമര്‍ഥമായി കുറ്റകൃത്യം നടത്തിയാലും ഏതെങ്കിലും തെളിവുകള്‍ ബാക്കി നില്‍ക്കുമെന്നാണ് ലോകതത്ത്വം. തനിക്ക് ലഭിച്ച ഊമക്കത്ത് അടക്കമുള്ള പുതിയ തെളിവുകള്‍ അന്വേഷണത്തിന് സഹായകമാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രത്യാശിച്ചു. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്‍റ് ഡോ.എം.എന്‍. സോമനെ സ്വാമിയുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധന നടത്തണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എന്തെങ്കിലും കൃത്രിമം നടത്തിയെന്ന് പറയാനാവില്ല. ആലുവ താലൂക്ക്ആശുപത്രിയിലെ ജൂനിയറായ ലേഡി ഡോക്ടറാണ് അദൈ്വതാശ്രമത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ഫോറന്‍സിക് സര്‍ജനല്ല പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്നത് എന്‍െറ കൂടി വീഴ്ചയാണ്. പോസ്റ്റ്മോര്‍ട്ടം സമയത്ത് ഡോ. സോമന്‍ ആശ്രമ പരിസരത്ത് തന്നെയുണ്ടായിരുന്നു. നടക്കുന്നിടുത്ത് ഉണ്ടായിരുന്നോയെന്ന് ഓര്‍മിക്കുന്നില്ല. മെഡിക്കല്‍ പി.ജിയുള്ള ഡോ. സോമന്‍ അറിയപ്പെടുന്ന സര്‍ജനാണെന്ന് ചൂണ്ടിക്കാട്ടിയ വിദ്യാസാഗര്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഏതെങ്കിലും താല്‍പര്യങ്ങളുള്ളതായി പറയാനാവില്ളെന്നും വ്യക്തമാക്കി.