Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാർകോഴ: വിജിലൻസ്​ കോടതി ഉത്തരവിനെതിരായ ഹരജി പിൻവലിച്ചു

text_fields
bookmark_border
ബാർകോഴ: വിജിലൻസ്​ കോടതി ഉത്തരവിനെതിരായ ഹരജി പിൻവലിച്ചു
cancel

കൊച്ചി: ബാർ കോഴക്കേസിൽ കെ.എം മാണിക്കെതിരെ തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പിൻവലിച്ചു. ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യു നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹരജിയാണ് പിൻവലിച്ചത്.
ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സമാനമായ ഹരജി കോടതി മുമ്പ് പരിഗണിച്ചപ്പോൾ ഹരജിക്കാരൻ കക്ഷി ചേർന്നതാണെന്നും വീണ്ടും ഹരജിയുമായി എത്തുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്ന നടപടിയാണ് ഇത്. ഹരജിയുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഹരജിക്കാരൻ കനത്ത പിഴ നൽകേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹരജി പിൻവലിക്കുന്നതായി സണ്ണി മാത്യുവിെൻറ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.

നേരത്തെ ഇൗ ഹരജി പരിഗണിക്കുകയും കേസില്‍ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്ന് നിരീക്ഷണം നടത്തുകയും ചെയ്ത ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിെൻറ ബെഞ്ചില്‍ നിന്നാണ് കേസ് ജസ്റ്റിസ് കെമാല്‍പാഷയുടെ ബെഞ്ചിലെത്തിയത്.   കെ എം മാണിയെ അനുകൂലിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടികാട്ടി വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമാകുമോയെന്നും അന്ന് കോടതി ചോദിച്ചിരുന്നു. എതിര്‍ കക്ഷിയായ കെ.എം. മാണിക്കുള്‍പ്പെടെ നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story