വെള്ളാപ്പള്ളിയെ പിന്തുണച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വവും
text_fields
കോഴിക്കോട്: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍െറയും പിന്തുണ. നഷ്ടപരിഹാരം നല്‍കുന്നതിലെ സര്‍ക്കാര്‍ വിവേചനമാണ് വെള്ളാപ്പള്ളി നടേശന് വിമര്‍ശിച്ചതെന്നും അല്ലാതെ മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിനെയല്ളെന്നും ബി.ജെ.പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളെയും ഒരേപോലെ കാണുന്നത് രാജധര്‍മം. കേരള സര്‍ക്കാര്‍ മതം അടിസ്ഥാനമാക്കിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. എസ്.എന്‍.ഡി.പി ബന്ധം പാര്‍ട്ടിക്ക് ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍. എന്‍.എസ്.എസ് സന്നദ്ധമാണെങ്കില്‍ അവരെയും ഒപ്പം കൂട്ടാന്‍ ഒരുക്കമാണ്. ഓര്‍ഗനൈസര്‍ ബി.ജെ.പി മുഖപത്രമല്ലാത്തതിനാല് അതില്‍ വന്ന ലേഖനത്തെക്കുറിച്ച് പ്രതികരിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, വി.കെ. സജീവന്, പി. രഘുനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
