ബി.ജെ.പി-സി.പി.എം സംഘര്‍ഷം: ബോംബുമായി ഒരാള്‍ പിടിയില്‍
text_fieldsകണ്ണൂര്‍: ചക്കരക്കല്ലിനടുത്ത് ബോംബുമായി ഒരാള്‍ പിടിയിലായി. സി.പി.എം പ്രവര്‍ത്തകനായ പിലാനൂര്‍ സ്വദേശി ഷനോജ് ആണ് പെരിങ്ങളായിയില്‍ വെച്ച് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് സി.പി.എം- ബി.ജെ.പി സംഘര്‍ഷം തുടരുന്നതിനിടെയാണ് അറസ്റ്റ്.
കാസര്‍കോട് കാഞ്ഞങ്ങാടിനടുത്ത് കൊളവയല്‍ കാറ്റാടിയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തില്‍ ഞായാറാഴ്ച ഒമ്പതു പേര്‍ക്ക് വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ ശ്രീജേഷ് (28), രതീഷ് (30), ഷിജു (30), ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കെ.വി. ഗണേശന്‍ (40), കെ.വി. സുനില്‍ (35) എന്നിവരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ശ്രീജേഷിന്‍െറ നില ഗുരുതരമാണ്. സി.പി.എം പ്രവര്‍ത്തകന്‍ ശ്രീജിത്തി(22)നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരായ കെ.വി. ചന്ദ്രന്‍ (40), സഞ്ജു (28), പ്രജിത്ത് (28 )എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കാറ്റാടിയിലെ ബി.ജെ.പി പ്രവര്‍ത്തകരായ കെ.വി. നാരായണന്‍, അപ്പ എന്നിവരുടെ വീടുകളും തകര്‍ത്തിട്ടുണ്ട് പൊയിനാച്ചിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഐ.എന്‍.ടി.യു.സി നേതാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
കണ്ണൂരില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്‍റിന്‍െറയും ഡി.വൈ.എഫ്.ഐ മേഖലാ ട്രഷററുടെയും വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ 1.50 ഓടെയാണ് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. രഞ്ജിത്തിന്‍െറ പള്ളിക്കുന്ന് പള്ളിയാംമൂലയിലുള്ള വീടിന് നേരെയാണ് ബോംബേറുണ്ടായത്. രണ്ട് തവണ ബോംബേറുണ്ടായതായി രഞ്ജിത്ത് ടൗണ്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ മേഖലാ ട്രഷറര്‍ ചാലാട് പഞ്ഞിക്കയില്‍ സഹിന്‍ രാജിന്‍െറ വീടിനുനേരെ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ബോംബെറിഞ്ഞത്. തിലാന്നൂര്‍ പെരിങ്ങളായിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ജിതിന്‍െറ വീടിന് നേരെയും ബോംബേറുണ്ടായി.ചാവശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍െറ വീടിനുനേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് ഗര്‍ഭിണിയടക്കം അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാട്ട് ശനിയാഴ്ച രാത്രി ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. പുതുശ്ശേരി പടിക്കല്‍ മഹേഷിനാണ് (23) വെട്ടേറ്റത്. കോട്ടയം കുമരകത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സി.പി.എം കുമരകം നോര്‍ത് ലോക്കല്‍ സെക്രട്ടറി അഡ്വ. എം.എന്‍. പുഷ്കരന്‍െറ കാര്‍ അക്രമിസംഘം തകര്‍ത്തത്. സംഭവം അന്വേഷിച്ചത്തെിയ പൊലീസിനെ കണ്ട് ഭയന്നോടിയ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കായലില്‍ ചാടി. ഇതിലൊരാളെ കാണാതായതിനെ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ബി.ജെ.പി അനുകൂലികള്‍ തടഞ്ഞുവെച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശാരിമറ്റം കോളനിയില്‍ വൈശാഖിനെ (20) ഉച്ചക്ക് രണ്ടേമുക്കാലോടെ കായല്‍തീരത്തെ കണ്ടല്‍ക്കാടിനോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടത്തെി. തൃശൂര്‍ കൊടകരയില്‍ തിരുവോണ നാളില്‍ വാസുപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
