Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂക്കോട്ടുംപാടം...

പൂക്കോട്ടുംപാടം സഫറുല്ല വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

text_fields
bookmark_border
പൂക്കോട്ടുംപാടം സഫറുല്ല വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
cancel

മഞ്ചേരി: പൂക്കോട്ടുംപാടം പാറക്കപ്പാടത്ത് പെരിഞ്ചൂല്‍ പനോലന്‍ സഫറുല്ല എന്ന കുഞ്ഞിമോനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. പൂക്കോട്ടുംപാടം പാറക്കപ്പാടത്ത് മുണ്ടശേരി ഷറഫുദ്ദീനെയാണ് (ഷാജി -35) മഞ്ചേരി ജില്ലാ അഡീഷനല്‍ രണ്ടാം സെഷന്‍സ് കോടതി ജഡ്ജി എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ളെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും പിഴയടച്ചില്ളെങ്കില്‍ ആറുമാസം അധിക തടവുമാണ് ശിക്ഷ.

പേരമകളുടെ വിവാഹക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍   മുണ്ടശേരി മുഹമ്മദ് എന്ന നാണ്യാപ്പ, മകന്‍ ഷറഫുദ്ദീന്‍ എന്ന ഷാജി, മകള്‍ മുനീറ എന്ന ഇമ്മുട്ടി എന്നിവരെയാണ് പ്രതി ചേര്‍ത്തിരുന്നത്. മുഹമ്മദ് വിചാരണ തുടങ്ങുന്നതിന് മുമ്പ് മരിച്ചു. മുനീറയെ കുറ്റക്കാരിയല്ളെന്ന് കണ്ടത്തെി കോടതി വെറുതെവിട്ടു.

മുഹമ്മദ് എന്ന നാണ്യാപ്പയുടെ പേരമകളുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. എന്നാല്‍, ആ ബന്ധം വേര്‍പ്പെടുത്തി. തുടര്‍ന്ന് കുഞ്ഞിമോനുമായുള്ള വിവാഹക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2006 നവംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ അഡീഷനല്‍ ഗവ. പ്ളീഡര്‍ അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട് ഹാജരായി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story