ആറന്മുള ഉത്രട്ടാതി ജലമേള: കീഴ്വന്മഴിയും കീക്കൊഴൂരും ജേതാക്കള്‍
text_fieldsആറന്മുള: അലയടിച്ച വഞ്ചിപ്പാട്ടും അലകളെ കീറിമുറിച്ച് പാഞ്ഞ പള്ളിയോടങ്ങളും ഇരുകരകളിലുമുയര്‍ന്ന ആര്‍പ്പുവിളികളും ആവേശംവിതറിയ ആറന്മുള ജലമേളയില്‍ കീഴ്വന്മഴി പള്ളിയോടം മന്നം ട്രോഫി കരസ്ഥമാക്കി. ബി ബാച്ചില്‍ കീക്കൊഴൂര്‍ പള്ളിയോടവും മന്നം ട്രോഫിയില്‍ മുത്തമിട്ടു. എ ബാച്ചില്‍ ഇടനാട് പള്ളിയോടം രണ്ടാം സ്ഥാനവും നെല്ലിക്കല്‍ പള്ളിയോടം മൂന്നാം സ്ഥാനവും നേടി. ബി ബാച്ചില്‍ കോടിയാട്ടുകര രണ്ടാം സ്ഥാനവും ആറാട്ടുപുഴ മൂന്നാം സ്ഥാനവും നേടി.
രണ്ട് ബാച്ചിലും രണ്ടാം സ്ഥാനം നേടിയവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ട്രോഫിയും മൂന്നാം സ്ഥാനം നേടിയവര്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്‍െറ ആറന്മുള വാട്ടര്‍ ഫെസ്റ്റിവല്‍ ട്രോഫികളും നേടി. മികച്ച ആടയാഭരണങ്ങള്‍ അണിഞ്ഞ് പാരമ്പര്യ ശൈലിയില്‍ വഞ്ചിപ്പാട്ട് പാടി തുഴഞ്ഞ പള്ളിയോടത്തിനുള്ള ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ട്രോഫി എ ബാച്ചില്‍ മേലുകരയും ബി ബാച്ചില്‍ വന്മഴിയും കരസ്ഥമാക്കി. എ ബാച്ചില്‍ മികച്ച ചമയം കാഴ്ചവെച്ച നെടുംപ്രയാറിന് ആര്‍. ശങ്കര്‍ സുവര്‍ണ ട്രോഫി സമ്മാനിച്ചു. ബി ബാച്ചില്‍ മികച്ച ചമയത്തിനുള്ള ആറന്മുള പൊന്നമ്മ സ്മൃതി പുരസ്കാരം കോടിയാട്ടുകര പള്ളിയോടത്തിനു ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
