അക്രമങ്ങള്‍ അമര്‍ച്ച ചെയ്യും -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും ആസൂത്രിത അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഓണാഘോഷം സമാധാനപരമായി മുന്നോട്ട് പോകുന്നതിനിടെയാണ് കാസര്‍കോടും കണ്ണൂരും അക്രമങ്ങള്‍ ഉണ്ടായത്. അക്രമങ്ങളില്‍ നിന്ന് സി.പി.എമ്മും ബി.ജെ.പിയും പിന്‍മാറണം. ബോധപൂര്‍വം അക്രമം അഴിച്ചുവിടാനാണ് ഇരു പാര്‍ട്ടികളുടെയും ശ്രമം. അക്രമം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ല. സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അക്രമം സംസ്ഥാനത്തിന്‍്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശിയിക്കേണ്ടതുണ്ട്. അക്രമമുണ്ടായാല്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദശേം നല്‍കിയിട്ടുണ്ട്.ഒരു പ്രകോപനവുമില്ലാതെ സ്ത്രീകളെയും കുട്ടികളുടെ വരെ ആക്രമിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മുമെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
