തലസ്ഥാനത്തെ വര്‍ണാഭമാക്കി ഓണം ഘോഷയാത്ര
text_fieldsതിരുവനന്തപുരം: ഓണം വാരാഘോഷത്തിന്‍െറ സമാപനംകുറിച്ചുള്ള സാംസ്കാരിക ഘോഷയാത്ര തലസ്ഥാന നഗരിയെ വര്‍ണാഭമാക്കി.
വെള്ളയമ്പലത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര വൈകീട്ട് അഞ്ചിന് കെല്‍ട്രോണ്‍ ജങ്ഷനില്‍ മാനവീയം റോഡിനുസമീപം പ്രത്യേകം തയാറാക്കിയ പവലിയന് സമീപം ഗവര്‍ണര്‍ പി. സദാശിവം ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയായി. മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍, ശശി തരൂര്‍ എം.പി, കെ. മുരളീധരന് എം.എല്‍.എ, മേയര്‍ കെ. ചന്ദ്രിക, ഘോഷയാത്രാ കമ്മിറ്റി ചെയര്മാന് വര്‍ക്കല കഹാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഘോഷയാത്രയില്‍ 100ഓളം ഫ്ളോട്ടുകളാണ് അണിനിരന്നത്. 150 കലാരൂപങ്ങളും 3000 കലാകാരന്മാരും പങ്കെടുത്തു. നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ വിവിധയിടങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. കേരളീയ സാംസ്കാരിക പൈതൃകത്തിന്‍െറ മുദ്രകളെല്ലാം അടയാളപ്പെടുത്തുന്നതായിരുന്നു ഘോഷയാത്രയിലെ കലാരൂപങ്ങള്‍. താളമേളങ്ങളുമായി 1500 പേരാണ് അണിനിരന്നത്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി കലാരൂപങ്ങളും മാറ്റുകൂട്ടി. ഘോഷയാത്ര കിഴക്കേകോട്ടയില്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
