ഷെഹിന്‍െറ മരണത്തില്‍ ദുരൂഹതയേറുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
text_fields
ആനക്കര: അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കള്‍.
കൂറ്റനാട് കരിമ്പ തടത്തിപ്പറമ്പില്‍ ഷെഹിനെയാണ് (20) ഹോസ്റ്റലിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.
ഓണാഘോഷങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ കിണറ്റില്‍ വീണാണ് മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, സംഘര്‍ഷം ഉണ്ടായിട്ടില്ളെന്നും പ്രകോപനമില്ലാതെ പൊലീസ് ലാത്തി വീശുകയായിരുന്നെന്നും സഹപാഠികള്‍ പറയുന്നു.
പൊലീസിനൊപ്പം സ്കൂള്‍ മാനേജ്മെന്‍റില്‍പ്പെട്ട ആളുകളും ഉണ്ടായിരുന്നതായും ലാത്തിക്കിടയില്‍ ഇവരെയും ഷെഹിനെയും കാണാതാവുകയായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഹോസ്റ്റലിന്‍െറയും കിണറ്റിന്‍െറയും ഇടയില്‍ മുന്നൂറോളം മീറ്റര്‍ അകലമുള്ളതും നീന്തല്‍ അറിയാവുന്ന ഷെഹിന്‍ വീണാല്‍ തന്നെ കയറാന്‍ കഴിയുന്ന വിധത്തില്‍ രണ്ടടിമാത്രം താഴ്ചയില്‍ വെള്ളം നില്‍ക്കുന്നതും മരണത്തിലെ ദുരൂഹതയേറ്റുന്നു.
ഉപയോഗമുള്ള കിണറ്റില്‍ മോട്ടോര്‍ പമ്പുസെറ്റും കയറും ഉണ്ട്.
ഷെഹിന്‍ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും കണ്ണടയും ഇതുവരെ കണ്ടത്തൊനായില്ളെന്നും അപകട വാര്‍ത്ത യഥാസമയം വീട്ടുകാരെ അറിയിക്കാന്‍ പൊലീസോ കോളജ് അധികൃതരോ തയാറായില്ളെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.