ദലിത് സംഘടനകള്‍ ഒരു കുടക്കീഴിലാകണം -പി.സി. ജോര്‍ജ്
text_fields
തോന്നയ്ക്കല്‍ (തിരുവനന്തപുരം): സംസ്ഥാനത്ത് ഇത്രയേറെ ദലിത് സംഘടനകള്‍ വേണമോയെന്ന് ആലോചിക്കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ദലിത് താല്‍പര്യമാണ് ലക്ഷ്യമെങ്കില്‍ എല്ലാം മറന്ന് ആദിവാസി-ദളിത് സംഘടനകള്‍ ഒരു കുടക്കീഴില്‍ അണിനിരക്കണം. ഡി.എച്ച്.ആര്‍.എം സംഘടിപ്പിച്ച അയ്യങ്കാളി ജന്മവാര്‍ഷിക സമ്മേളനം തോന്നയ്ക്കലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ദലിതരെയും ആദിവാസികളെയും കുറിച്ച് ചിന്തിക്കുന്നത് സംവരണ സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ മാത്രമാണ്. ആദിവാസി-ദലിത് വിഭാഗങ്ങള്‍ വോട്ടു കച്ചവടത്തിന്‍െറ ഭാഗമാകാതെ സ്വയം സംഘടിച്ച് മോചിതരാകണം. വന്‍കിടക്കാരുടെ കൈവശമുള്ള പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുത്തു പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കിയാല്‍ കാര്‍ഷിക രംഗത്ത് കേരളം സ്വയംപര്യാപ്തിയിലത്തെും -ജോര്‍ജ് പറഞ്ഞു. ഡി.എച്ച്.ആര്‍.എം ചെയര്‍പേഴ്സണ്‍ സലീന പ്രക്കാനം അധ്യക്ഷത വഹിച്ചു. ഡി.എച്ച്.ആര്‍.എം നേതൃത്വത്തില്‍ രൂപവത്കരിച്ച ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനവും അവര്‍ നിര്‍വഹിച്ചു. കെ.ഡി.പി ജില്ലാ പ്രസിഡന്‍റ് പരുത്തിക്കുഴി ചന്ദ്രന്‍, മാധ്യമം ചീഫ് റിപ്പോര്‍ട്ടര്‍ എം.ജെ. ബാബു, ഡി.സി.യു.എഫ് ചീഫ് സെക്രട്ടറി പ്രവീണ്‍, സി.ബേസിലെ അനില്‍ നാഗ, ആമത്തറ നടേശന്‍, ദലിത് ക്രിസ്ത്യന്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. രാജീവ്, എന്‍.സി.ഡി.എഫ് ജനറല്‍ സെക്രട്ടറി മാത്യു ഇടശ്ശേരി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
