തൃശൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍െറ കൊല: മൂന്നു പേര് കൂടി പിടിയില്‍
text_fieldsതൃശൂര്‍: കൊടകരയില്‍ ബി.ജെ.പി പ്രവര്ത്തകന് അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. വാസുപുരം സ്വദേശികളായ രാജന്, ശിവദാസന്‍, ഡെന്നീസ് എന്നിവരാണ് പിടിയിലായത്. രാജനെ വാസുപുരത്തു നിന്നും മറ്റു രണ്ടുപേരെ കല്ളേറ്റുംകരയില് നിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. എട്ടുപേര്‍ക്കെതിരെ കേസെടുത്ത പൊലീസ് രണ്ടുപേരെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. വാസുപുരം സ്വദേശികളായ ഷാന്റപ്പന്‍ എന്ന് വിളിക്കുന്ന ചെരുപറമ്പില്‍ ഷാന്േറാ (26), കിഴക്കേപുരക്കല്‍ വീട്ടില്‍ ജിത്തു (29) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
തൃശൂര്‍ കൊടകര മറ്റത്തൂര്‍ വാസുപുരത്ത് കാട്ടൂര്‍ വീട്ടില്‍ മണിയുടെ മകനും ബി.ജെ.പി പ്രവര്‍ത്തകനുമായ അഭിലാഷാണ് (32) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ വാസുപുരം കോതേങ്ങലത്ത് കാരണവര്‍ ക്ഷേത്രത്തിന് മുന്നില്‍ റോഡിലാണ് സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അഭിലാഷ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട അഭിലാഷ് ബി.ജെ.പി വാസുപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും വാസുപുരം സെന്ററില്‍ ഓട്ടോതൊഴിലാളിയുമാണ്. ബി.ജെ.പി പ്രവര്‍ത്തകനും പ്രദേശവാസിയായ കാളന്തറ വീട്ടില്‍ സജീഷ് (35) വെട്ടേറ്റ് ചികിത്സയിലാണ്. ഇരുവരെയും അക്രമികള്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും ഇടിക്കട്ടയടക്കമുള്ള ആയുധങ്ങള്‍ പ്രയോഗിച്ച് മര്‍ദിക്കുകയുമാണ് ചെയ്തത്. അഭിലാഷിന്‍െറ ഇരുകാലുകളുടെയും പാദത്തിനു മുകളില്‍ പിന്‍വശത്തും കൈയിലും ശരീരത്തിന്‍െറ മറ്റുഭാഗങ്ങളിലുമാണ് വെട്ടേറ്റത്. സജീഷിന്‍െറ പുറത്താണ് വെട്ട്. ഇരുവരെയും ഉടന്‍ തൃശൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിലാഷ് മരിച്ചു. വെട്ടേറ്റ സജീഷും ചിലരുമായി ഉത്രാടദിവസം രാത്രിയുണ്ടായ സംഘര്‍ഷമാണ് തിരുവോണനാളില്‍ കൊലപാതകത്തില്‍ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
