ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവാക്കാന്‍ ശ്രമം -വി.എസ്
text_fieldsആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തമ്മിലടിപ്പിച്ച് ജനങ്ങളുടെ രക്തം നക്കിക്കുടിക്കാന്‍ ചില രാഷ്ട്രീയ^ജാതിമത നേതാക്കള്‍ ശ്രമിക്കുകയാണെന്ന് വി.എസ് പറഞ്ഞു. ഇവരില്‍ ചിലര്‍ ശ്രീനാരായണ ഗുരുവിന്‍െറ പേരും ദുരുപയോഗം ചെയ്യുകയാണ്. ഗുരുവിനെ ഈഴവഗുരുവായി തരംതാഴ്ത്താനും സ്വകാര്യ സ്വത്താക്കാനുമുള്ള ഇത്തരക്കാരുടെ ശ്രമം ഗൗരവമായി കാണണമെന്നും വി.എസ് വ്യക്തമാക്കി. ആലപ്പുഴ മാമ്പുഴക്കരിയില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം അനുകൂല വിഭാഗമാണ് ഇവിടെ എസ്.എന്‍.ഡി.പി ശാഖ ഭരിക്കുന്നത്. വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കാതെ പരിപാടി നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. വെള്ളാപ്പള്ളി നടേശന്‍ എത്തിയില്ളെങ്കില്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വി.എസിനെയും അനുവദിക്കില്ളെന്ന നിലപാടിലായിരുന്നു വെള്ളാപ്പള്ളി വിഭാഗം. എതിര്‍പ്പിനെ തുടര്‍ന്ന് അവസാനനിമിഷം വെള്ളാപ്പള്ളിയെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ളെന്ന് വെള്ളാപ്പള്ളി സംഘാടകരെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
