യുവാവിന്‍െറ കൊല: ഇളയച്ഛന്‍ റിമാന്‍ഡില്‍
text_fields
തൃക്കരിപ്പൂര്‍: ഉത്രാട രാവില്‍ പ്രവാസി മലയാളി ചന്തേര കുനത്തൂരിലെ പി. രാജേഷ് (37) കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഇളയച്ഛന്‍ റിമാന്‍ഡില്‍. രാജേഷിന്‍െറ പിതൃസഹോദരന്‍ പി.വി.വി. കുഞ്ഞികൃഷ്ണനെ (60) നീലേശ്വരം സി.ഐ പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തു.
വൈകീട്ട് കുളി കഴിഞ്ഞ് വീട്ടില്‍നിന്ന് പുറത്തിറങ്ങുകയായിരുന്ന രാജേഷിനെ കുഞ്ഞികൃഷ്ണന്‍ അരയില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. വലത് നെഞ്ചില്‍ കുത്തേറ്റ യുവാവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവോണ തലേന്നുണ്ടായ ദുരന്തം ഗ്രാമത്തെ നടുക്കി. നാല് മാസം മുമ്പാണ് രാജേഷ് വിദേശത്തുനിന്ന് നാട്ടിലത്തെിയത്. വര്‍ഷങ്ങളായി കാഞ്ഞങ്ങാട് ഭാര്യ ഗൃഹത്തിലായിരുന്ന പ്രതി കുഞ്ഞികൃഷ്ണന്‍ രണ്ടുമാസം മുമ്പാണ് കുനത്തൂരിലെ സഹോദരിയുടെ വീട്ടില്‍ താമസത്തിനത്തെിയത്.
സ്ഥിരമായി മദ്യപിച്ച് വഴക്കിട്ടിരുന്ന കുഞ്ഞികൃഷ്ണന്‍ ഒരു പ്രകോപനവുമില്ലാതെ തൊട്ടടുത്ത് താമസിക്കുന്ന രാജേഷിന്‍െറ വീട്ടിലത്തെുകയും ബഹളം വെക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
മദ്യലഹരിയില്‍ കത്തിയുമായി ഒരാളുടെ പിന്നാലെ ഓടിയ കുഞ്ഞികൃഷ്ണനെ രാജേഷ് തടയുന്നതിനിടെയാണ് കുത്തിയതെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.