തിരുവോണനാളില്‍ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്പന
text_fieldsതിരുവനന്തപുരം: തിരുവോണനാളില്‍ ബിവറേജസ് കോര്‍പറേഷനിലും കണ്‍സ്യൂമര്‍ഫെഡിലും റെക്കോഡ് മദ്യവില്പന. ബെവ്കോയില്‍ വെള്ളിയാഴ്ച മാത്രം 46 കോടിയുടെ മദ്യം വിറ്റപ്പോള്‍ കണ്‍സ്യൂമര്‍ഫെഡിലെ വില്പന 10 കോടിയുടേതായിരുന്നു. 53 ലക്ഷം രൂപയുടെ മദ്യം വിറ്റ വൈറ്റിലയിലെ കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട്ലെറ്റാണ് മുന്നില്‍. ഉത്രാടം നാളില്‍ ഇവിടെ 53.5 ലക്ഷവും ബുധനാഴ്ച 38.01 ലക്ഷം രൂപയുമായിരുന്നു വിറ്റുവരവ്. ശീതീകരിച്ച ഒൗട്ട്ലെറ്റുകളോട് മലയാളിക്ക് പ്രിയംകൂടുന്നെന്നാണ് ഓണനാളുകളിലെ മദ്യവില്പനയുടെ കണക്ക് സൂചിപ്പിക്കുന്നത്. ആദ്യമായാണ് കണ്‍സ്യൂമര്‍ഫെഡ് ഓണക്കച്ചവടത്തില്‍ ബിവറേജസ് കോര്‍പറേഷനെ മറികടക്കുന്നത്.
ബുധനാഴ്ച ബിവറേജസ് കോര്പറേഷന് ഒൗട്ട്ലെറ്റുകളില് ഏറ്റവുമധികം കച്ചവടം നടന്നത് ഇരിങ്ങാലക്കുടയിലാണ് (34.35 ലക്ഷം). ചാലക്കുടി രണ്ടാമതത്തെി (30.25). ബെവ്കോയുടെ അത്യാധുനിക ഒൗട്ട്ലെറ്റുകളില് കൂടുതല്‍ മദ്യവില്പന നടന്നത് തിരുവനന്തപുരം ഉള്ളൂരിലാണ് -41 ലക്ഷം.
ക്യൂനില്‍ക്കാതെ അകത്തുകയറി ഇഷ്ട ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാന്‍ സൗകര്യമുള്ള കേന്ദ്രങ്ങളിലാണ് കൂടുതല്‍ വില്പന.
കണ്‍സ്യൂമര്‍ഫെഡിന്‍െറ തിരുവോണനാളിലെ വില്പന ഇരട്ടിയിലേറെയായി. മുന്‍വര്‍ഷം നാല് കോടിയായിരുന്നു. ഇത്തവണ10 കോടിയിലത്തെി. ബെവ്കോയിലും വില്പന കൂടി. കഴിഞ്ഞവര്‍ഷം 33.35 കോടിയായിരുന്നു. ഈ വര്‍ഷം 46 കോടിയായി. ബെവ്കോയുടെ ചില ഒൗട്ട്ലെറ്റുകളുടെ കണക്ക് ഇനിയും പുറത്തുവരാനുണ്ട്. കഴിഞ്ഞവര്‍ഷം ഉത്രാടദിനം ബെവ്കോ ഒൗട്ട്ലെറ്റുകളില് 45 കോടി രൂപയുടെയും തിരുവോണത്തിന് 33 കോടിയുടെയും വില്പനയുണ്ടായി. കണ്സ്യൂമര്ഫെഡിന്േറത് ഉത്രാടത്തിന് എട്ടും തിരുവോണത്തിന് 6.75 കോടിയുമായിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്ത് 216.62 കോടി രൂപയുടെ വിദേശമദ്യമാണ് വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
