ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു
text_fieldsആലപ്പുഴ: കൈനകരി വട്ടക്കായലില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. ഞായറാഴ്ച രാവിലെ 7.45 നാണ് സംഭവം. എറണാകുളം സ്വദേശി വിജയന്‍െറ ഉടമസ്ഥതയിലെ 'ലേക്ഷവര്‍' എന്ന മൂന്ന് ബെഡ്റൂം ഹൗസ് ബോട്ടാണ് കത്തി നശിച്ചത്. സഞ്ചാരികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. എന്‍ജിന്‍ റൂമിലെ ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നു. മലേഷ്യയില്‍ താമസമാക്കിയവരടക്കം ഏഴംഗ മലയാളി കുടുംബമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ ആലപ്പുഴ പുന്നമടയില്‍നിന്ന് യാത്രതിരിച്ച സംഘം മടക്കയാത്രക്കുള്ള ഒരുക്കത്തിലായിരുന്നു. കരയില്‍ മോട്ടോര്‍തറയോട് ചേര്‍ന്ന് കെട്ടിയിട്ടിരുന്ന വള്ളം തള്ളി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വലിയ ശബ്ദം കേട്ടു. തുടര്‍ന്ന് അടുക്കള ഭാഗത്തുനിന്ന് തീയും പുകയും ഉയരുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ കയര്‍ വലിച്ച് വള്ളം കരക്ക് അടുപ്പിച്ച് സഞ്ചാരികളെ കരക്കിറക്കി. തുടര്‍ന്ന് വെള്ളം കോരി ഒഴിച്ചും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ചും തീ അണക്കുകയായിരുന്നു. രണ്ടുമുറിയും അടുക്കളഭാഗവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചു. ആലപ്പുഴയില്‍നിന്ന് സ്പീഡ് ബോട്ടില്‍ ഫയര്‍ഫോഴ്സ് സംഘവും പുളിങ്കുന്ന് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ പുന്നമട ഫിനിഷിങ് പോയന്‍റിന് സമീപം ലാന്‍ഡ് ചെയ്തിരുന്ന രണ്ട് ഹൗസ് ബോട്ടുകളും ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.