സാമ്പത്തിക പ്രതിസന്ധിയില്‍ കരുത്തേകിയത് മാണിയെന്ന് മുഖ്യമന്ത്രി
text_fieldsപാലാ: സര്‍ക്കാറിന്‍െറ മുദ്രാവാക്യമായ കരുതലിനും വികസനത്തിനും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെയും കരുത്തേകിയത് ധനമന്ത്രി കെ.എം. മാണിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ വന്‍ വികസനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ട് പാലായുടെ ജനപ്രതിനിധിയായ മന്ത്രി കെ.എം. മാണിയുടെ നിയമസഭാ സാമാജികത്വ സുവര്‍ണജൂബിലി ആഘോഷവും നഗരസഭ നിര്‍മിച്ച സുവര്‍ണജൂബിലി സ്മാരക മന്ദിരത്തിന്‍െറ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി പി.ജെ. ജോസഫ്, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, എം.പിമാരായ ജോസ് കെ. മാണി, ആന്‍േറാ ആന്‍റണി, അഡ്വ. ജോയി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
