ഉപാധിരഹിത പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം -സിനഡ്
text_fields
കൊച്ചി: 1977 ജനുവരി ഒന്നിനു മുമ്പ് കര്‍ഷകര്‍ കൈവശംവെച്ച നാല് ഏക്കര്‍വരെയുള്ള കൃഷിഭൂമിക്ക് ഉപാധിരഹിത പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സീറോ മലബാര്‍ സഭ സിനഡ് ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി കൃഷിചെയ്ത് കൈവശംവെച്ചതും ജീവനോപാധിയായി നിലനില്‍ക്കുന്നതും നിയമാനുസൃത രേഖകളുള്ളതും സര്‍ക്കാറുകള്‍ അംഗീകരിച്ചതുമായ കൈവശാവകാശ ഭൂമിക്ക് പട്ടയം നല്‍കുന്ന നടപടിയില്‍ വീഴ്ചപാടില്ല. ഭൂമിയുടെ നികുതി സ്വീകരിക്കാതെ ഉടമയുടെ അടിസ്ഥാന അവകാശം നിഷേധിക്കുന്ന നിലപാടില്‍നിന്ന് അധികൃതര്‍ പിന്മാറണം. ലഭിച്ച പട്ടയങ്ങളിലെ ന്യൂനതകള്‍ പരിഹരിച്ച് വ്യവസ്ഥാപിതമായ രീതിയില്‍ ഉപയോഗിക്കാന്‍ സാഹചര്യമൊരുക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന സിനഡ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഭൂരഹിതരായ ആദിവാസികള്‍ക്കു ഭൂമി നല്‍കുകയും ഭൂമിക്കു പട്ടയം നല്‍കുകയും വേണം. അര്‍ഹരായ തീരദേശവാസികള്‍ക്കു പട്ടയം നല്‍കാനും നടപടിയെടുക്കണം. തീരദേശ സംരക്ഷണത്തിന് മുനിസിപ്പല്‍ നഗരങ്ങളില്‍ കൊടുത്ത ഇളവ് പഞ്ചായത്ത് പ്രദേശങ്ങളിലും നല്‍കി ഗ്രാമവാസികള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കണം. പരിസ്ഥിതി ദുര്‍ബല പ്രദേശ സംരക്ഷണ നിയമത്തിലൂടെ ഏറ്റെടുത്ത കൃഷിഭൂമികള്‍ തിരിച്ചുനല്‍കണം. കാര്‍ഷിക പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സഭയിലെ പ്രസ്ഥാനങ്ങളോട് മെത്രാന്മാര്‍ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.